
- This event has passed.
Apooja’18 @Kollam
November 4, 2018 @ 1:30 pm - 6:30 pm IST
അറിയിപ്പ് – അപൂജ’18 നവംബർ 4ന് @1:30 PMesSENSE Club (Reg No: No: TSR/TC/541/2016)ഒക്ടോബർ 18 ലെ ഹർത്താൽ ഭീഷണി മൂലം മാറ്റിവയ്ക്കപ്പെട്ട അപൂജ’18 – സെമിനാർ നവംബർ 4 ന് ഉച്ചയ്ക്ക് 1:30 മുതൽ നടത്തുന്നു. പുതുക്കിയ സമയക്രമവും പരിപാടികളും ചുവടെ ചേർക്കുന്നു. അപൂജ’18ൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാത്തവർ ഉടൻതന്നെ രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു. സജീവന്‍ അന്തിക്കാട്(പ്രസിഡൻറ്) |
കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തില്‍ സ്വതന്ത്രചിന്താരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു വരുന്ന esSENSE Club (Reg no- TSR/TC/541/2016) സംഘടിപ്പിക്കുന്ന സെമിനാർ 2018 നവംബർ 4ന് കൊല്ലം പബ്ലിക് ലൈബ്രറിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു.
ആറ് അവതരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സെമിനാറായി സംഘടിപ്പിക്കുന്ന Apooja’18 ഉച്ചയ്ക്ക് 1:30 ന് ആരംഭിക്കും. പ്രഭാഷകരില്‍ ഡോ.അഗസ്റ്റസ് മോറിസ്, ഷിബു ഈരീക്കല്‍, ജോസ് കണ്ടത്തില്‍, റിഷി കുമാര്‍, കൃഷ്ണപ്രസാദ്, അനുപമ രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
ഷിബു ഈരിക്കല്‍ പൂജവെപ്പ് എന്ന ഗ്ലോറിഫൈഡ് അനാചാരത്തിനെതിരെ പുസ്തകം ‘തുറന്നു’വായിക്കാം എന്ന അവതരണവുമായി രംഗത്തെത്തും. ഇതിനകം എസെന്‍സ് പ്രേക്ഷകരുടെ ഹരമായി മാറിക്കഴിഞ്ഞ ശ്രീ. ജോസ് കണ്ടത്തില്‍ ബൈബിളിലെ ദൈവ സങ്കല്‍പ്പം ഈഴ കീറി പരിശോധിക്കുന്നു. ശബരിമലയിലെ സ്ത്രീപ്രവേശത്തെക്കുറിച്ചും അതുസംബന്ധിച്ച മിത്തുകളെയും ആചാരങ്ങളെയും പറ്റിയുള്ള സമഗ്ര അവലോകമായിരിക്കും ശ്രീ റിഷി കുമാര്‍ നടത്തുന്നത് – ശബരിമല സ്ത്രീ പ്രവേശനം . ആര്യന്‍ കുടിയേറ്റം സംബന്ധിച്ച ചരിത്ര ധാരണകളിലേക്ക് ആര്യജനതയുടെ ജീനുകളുടെ പഠനം എങ്ങനെ വെളിച്ചംവീശുന്നു എന്ന പരിശോധനയാണ് ശ്രീ കൃഷ്ണപ്രസാദിന്റെ ആര്യന്‍മാരുടെ ജീനുകള്‍ എന്ന വിഷായാവതരണം.
IPC യിലെ ആര്‍ട്ടിക്കിള്‍ 497 സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ലിംഗനീതി സംബന്ധിച്ച ഭരണഘടന തത്ത്വങ്ങളാണ് അനുപമാ രാധാകൃഷ്ണൻറെ കുഴിയാനകൾ എന്ന അവതരണം. ധാരണകള്‍ തെറ്റുമ്പോള്‍ എന്ന ശ്രദ്ധേയമായ അവതരണത്തിൻറെ രണ്ടാം ഭാഗമാണ് ഡോ അഗസ്റ്റസ് മോറിസ് അവതരിപ്പിക്കുന്നത്.
സമ്മേളനത്തിന് പങ്കെടുക്കുന്നവരില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കുന്നതല്ല. എങ്കിലും പരിപാടിക്ക് ആവശ്യമായ ചെലവുകള്‍ വഹിക്കാന്‍ സന്നദ്ധതയുള്ളവരില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കും. സമ്മേളനത്തിന്റെ മുഴുവന്‍ വീഡിയോകളും യു-ട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതാണ്.